ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷിചേര്‍ത്ത് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതയ്ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി. ഹര്‍ജി ഈ മാസം 21ന് കോടതി പരിഗണിക്കും.
ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ പരാതിക്കാരി അപേക്ഷ സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. താന്‍ സമാനതകളില്ലാത്ത സൈബര്‍ അതിക്രമം നേരിടുന്നുവെന്നും പ്രതിയുടെ സുഹൃത്തുക്കളില്‍ നിന്നും അനുയായികളില്‍ നിന്നും തന്റെ ജീവന് വരെ ഭീഷണി ഉണ്ടാകുന്നുവെന്നുമാണ് അതിജീവിത കോടതിയെ അറിയിച്ചിരുന്നത്.
രാഹുലിനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ രാഹുല്‍ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
Comments
No comments yet. Be the first to comment!
Leave a Comment