Thursday, July 23, 2026
Kerala News

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

 കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റ് വരുമാനത്തില്‍ ചരിത്ര നേട്ടം. ഇന്നലെ ഒരുദിവസം ആകെ വരുമാനം 13 കോടി രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപയാണ് ലഭിച്ചത്.

ശബരിമല തീര്‍ഥാടന സീസണും ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും ഒന്നിച്ചെത്തിയതോടെയാണ് യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചത്. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ചരിത്രത്തില്‍ ആദ്യമായാണ് ഒരുദിവസം 13 കോടി രൂപയ്ക്കുമപ്പുറം വരുമാനം നേടുന്നത്.

ഇന്നലെ 27.38 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചത്. മൊത്തം 4,952 ബസുകള്‍ സര്‍വീസ് നടത്തി. ഓരോ കിലോമീറ്ററിനും ശരാശരി 66.69 രൂപയാണ് കളക്ഷനായി ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും നേടി.

ഇതോടെ ആകെ വരുമാനം 13.01 കോടി രൂപയായി. കഴിഞ്ഞ മാസം 15ന് ലഭിച്ച 11.53 കോടി രൂപയെന്ന മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. മികച്ച വരുമാനം നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. യാത്രക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു


Related News

Comments

No comments yet. Be the first to comment!

Leave a Comment