Thursday, July 23, 2026
Kerala News

കേരള സര്‍വകലാശാലയുടെ ഭൂമി കൈയേറ്റമെന്ന് ആരോപണം; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി

കേരള സര്‍വകലാശാലയുടെ ഭൂമി കൈയേറ്റമെന്ന് ആരോപണം; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി


തിരുവനന്തപുരം: പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി കൈയേറിയെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജിക്കാരന്‍.

ഹര്‍ജി പരിഗണിക്കുന്ന കാലയളവില്‍ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാത്പര്യ ഹര്‍ജിയായതിനാല്‍ വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് ഹൈകോടതി മാറ്റിയിട്ടുണ്ട്.

അതേസമയം, പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ എകെജി സെന്ററിനായി സിപിഐഎം വാങ്ങിയ ഭൂമി കേസില്‍പ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന ആരോപണങ്ങള്‍ ഇതിനുമുമ്പ് ഉയര്‍ന്നിരുന്നു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ ഭൂമിയുമായി ബന്ധപ്പെട്ട കേസിന്റെ വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം ലഭിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment