Thursday, July 23, 2026
Kerala News

നിയമസഭ തിരഞ്ഞെടുപ്പ്: മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

നിയമസഭ തിരഞ്ഞെടുപ്പ്: മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത



വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരരംഗത്തേക്ക് എത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. ചെങ്ങന്നൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളാണ് പ്രധാനമായി പരിഗണനയിലുള്ളത്. യുഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകുമെന്ന കണക്കുകൂട്ടലുള്ള മണ്ഡലങ്ങളാണ് ഇവ.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരു അംഗം തിരഞ്ഞെടുപ്പ് രംഗത്തെത്തിയാല്‍ മുന്നണിക്ക് അധിക ഊര്‍ജവും ആവേശവും ലഭിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത്.

മറിയ ഉമ്മനുമായി ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടതായും നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. വിഷയത്തില്‍ ഉടന്‍ തന്നെ വ്യക്തത വരുമെന്നാണ് വിവരം. നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം അച്ചു ഉമ്മന്റെ പേരും പാര്‍ട്ടി പരിഗണനയില്‍ തുടരുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment