ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണത്തിലിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയിട്ടുണ്ടോയെന്ന് ലീഗ് സ്വയം ചോദിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. ലീഗ് മതവിദ്വേഷം പരത്താനാണ് ശ്രമിക്കുന്നതെന്നും, മുസ്ലീങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നീക്കമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ലീഗിനും ലീഗ് നേതാക്കള്‍ക്കും ദുഷ്ടലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. സിപിഐയുടെ ചില നിലപാടുകള്‍ മുന്നണിക്കുള്ളില്‍ അനൈക്യമെന്ന തോന്നല്‍ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. ഇടതുമുന്നണിയുടെ ശക്തി പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയാണെന്നും, ആ പിന്തുണയുടെ പ്രാധാന്യം സിപിഐ മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെന്നും, സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment