Thursday, July 23, 2026
Kerala News

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു

മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈഴവ സമുദായത്തെ മുസ്ലിം സമുദായത്തിന് എതിരെ തിരിക്കാന്‍ ലീഗ് ശ്രമിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമുദായത്തിന് അര്‍ഹതപ്പെട്ടതെല്ലാം ലീഗ് അടിച്ചുമാറ്റി. യുഡിഎഫ് ഭരണകാലത്ത് മലപ്പുറത്ത് നിന്ന് വകുപ്പുകളും മന്ത്രിമാരെയും പ്രഖ്യാപിച്ച് സാമൂഹിക നീതി അട്ടിമറിച്ചു. ഒരു ജില്ലയില്‍ മാത്രം 18 കോളേജുകളും 1200 സ്‌കൂളുകളും ഒപ്പിട്ടെടുത്ത ലീഗ് ആത്മപരിശോധന നടത്തണം, അദ്ദേഹം വെല്ലുവിളിച്ചു.

കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ലീഗിന്റെ നീക്കമെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ ചതിയന്‍ ചന്തു എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചു. പത്ത് വര്‍ഷം ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ പുറത്തുനിന്നു വിമര്‍ശിക്കുന്നത് ശരിയല്ല. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞ് അനൈക്യമുണ്ടാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. പിന്നാക്കക്കാരുടെ പിന്തുണയിലാണ് ഇടതുപക്ഷം നിലനില്‍ക്കുന്നതെന്ന് സിപിഐ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ വെള്ളാപ്പള്ളി നടേശന്‍ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു. റമാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനാണെന്നും തനിക്ക് കിട്ടിയ വിവരമനുസരിച്ചാണ് തീവ്രവാദി എന്ന് വിളിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി മൈക്ക് തട്ടിമാറ്റുകയും ചെയ്തു.










Related News

Comments

No comments yet. Be the first to comment!

Leave a Comment