ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്‍ കണ്ണ് വച്ച് അന്‍വന്‍ നടത്തിയ നീക്കം പാളി. തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി കൈകോര്‍ത്ത് കേരളത്തില്‍ ഡി.എം.കെ എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടി രൂപീകരിച്ച് സഖ്യം രൂപീകരിക്കാനുള്ള അന്‍വറിന്റെ മോഹം പൊലിയുന്നതായാണ് സൂചന. സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡി.എം.കെ തയാറായേക്കില്ലെന്നാണ് ലഭ്യമായ വിവരം.
പാര്‍ട്ടിയിലോ മുന്നണിയിലോ അന്‍വറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലാണ് ഡി.എം.കെ. കേരളത്തില്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാകുമെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ പറഞ്ഞു.
Politics
Views
അന്‍വറിന്റെ മോഹം പൊലിഞ്ഞു; പിണറായിയെ പിണക്കാനില്ല; സഖ്യ രൂപീകരണത്തില്‍ നിന്ന് ഡി.എം.കെ പിന്‍മാറുന്നു
Comments
No comments yet. Be the first to comment!
Leave a Comment