Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് അടൂര്‍ പ്രകാശ്

 ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് അടൂര്‍ പ്രകാശ്


ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും, ആവശ്യമായ ഏതുസമയത്തും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ അറിഞ്ഞത് വാര്‍ത്താ ചാനലുകളിലൂടെ മാത്രമാണെന്നും, ഇതുവരെ അന്വേഷണ സംഘം തനിക്കു ഔദ്യോഗികമായി അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ നിര്‍ബന്ധമായും ഹാജരാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എസ്ഐടിയുടെ മുന്നില്‍ പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ കാര്യങ്ങള്‍ അറിയിക്കുമെന്നും, അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നുവെങ്കില്‍ പോലും, താന്‍ പോകുന്ന അവസരത്തില്‍ എന്താണ് അവിടെ പറയാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി വിശദീകരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് തുറന്നുപറയുമെന്നും, സത്യാവസ്ഥ പുറത്തുവരട്ടെയെന്നതാണ് തന്റെ നിലപാടെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment