ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു പേടിയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്ന വിവരം മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും, എന്നാല്‍ സിപിഐഎം നേതാവ് കടകംപള്ളിയെ ചോദ്യം ചെയ്തതിന് നാല് ദിവസം കഴിഞ്ഞാണ് ആ വിവരം പുറത്തറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോള്‍ അത് ഉടന്‍ തന്നെ പരസ്യമാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്നും, ഇതിലൂടെ ഇരട്ടത്താപ്പ് സമീപനം സ്വീകരിക്കപ്പെടുകയാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ രീതിയില്‍ നിന്ന് എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നത് വ്യക്തമാകുന്നതായും വേണുഗോപാല്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ തന്നെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, ഓരോ ദിവസവും അന്വേഷണം നീട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിയമിച്ച അന്വേഷണ സംഘമാണെങ്കിലും, അതിലെ ഉദ്യോഗസ്ഥര്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളവരാണെന്നും, അതിനാല്‍ തന്നെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ചോദ്യം ചെയ്യപ്പെടുന്നവര്‍ക്ക് സൗകര്യമുള്ള രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment