Thursday, July 23, 2026
Kerala News

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് പുറത്ത് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് പുറത്ത് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹവാലന്‍ കുരങ്ങ് കൂടിന് പുറത്ത് ചാടി. കോമ്പൗണ്ടിനുള്ളില്‍ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. 37 വയസ് പ്രായമുള്ള പെണ്‍ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തില്‍ തന്നെയുണ്ടെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചു. ആറ് സിംഹവാലന്‍ കുരങ്ങുകളാണ് മൃഗശാലയില്‍ ആകെയുള്ളത്. മൂന്ന് ആണ്‍കുരങ്ങും മൂന്ന് പെണ്‍ കുരങ്ങും ആണ് ഉള്ളത്.  കൂട്ടിലേക്ക് കയറിയില്ലെങ്കില്‍ ഇണയെ ഉപയോഗിച്ച് ആകര്‍ഷിച്ച് വിളിക്കാമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മുന്‍പ് ഹനുമാന്‍ കുരങ്ങ് ചാടിയിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment