Thursday, July 23, 2026
Kerala News

എംഎല്‍എ ഓഫീസ് വിവാദം: കൗണ്‍സിലറുടെ നിര്‍ദേശത്തിനെതിരെ വി കെ പ്രശാന്ത്

എംഎല്‍എ ഓഫീസ് വിവാദം: കൗണ്‍സിലറുടെ നിര്‍ദേശത്തിനെതിരെ വി കെ പ്രശാന്ത്



തിരുവനന്തപുരം ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ നിര്‍ദേശത്തിനെതിരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി. കെ. പ്രശാന്ത് രംഗത്തെത്തി. ആര്‍. ശ്രീലേഖയുടെ നടപടി മര്യാദയില്ലാത്തതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓഫീസ് വാടക നല്‍കി നിയമപരമായി പ്രവര്‍ത്തിക്കുന്നതാണെന്നും മാര്‍ച്ച് 31 വരെ കരാര്‍ കാലാവധിയുണ്ടെന്നും വി. കെ. പ്രശാന്ത് പറഞ്ഞു. കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെടേണ്ടത് സെക്രട്ടറിയാണെന്നും കൗണ്‍സിലര്‍ക്ക് അതിന് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലേഖയുടെ നടപടിക്ക് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വി. കെ. പ്രശാന്ത് ആരോപിച്ചു. കരാര്‍ കാലാവധി തീരുന്നതിന് മുന്‍പ് ഓഫീസ് ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കൈവശം വെച്ചിരിക്കുകയാണെന്നും അവിടെ കൗണ്‍സിലര്‍ക്കും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് കോര്‍പ്പറേഷന്റെ വാദം. സ്വന്തം ഓഫീസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ പ്രതികരിച്ചു.  കെട്ടിടം തന്റെ വാര്‍ഡിലാണെന്നും അതുകൊണ്ടുതന്നെയാണ് വി. കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment