Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ചെന്നിത്തല

 ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ചെന്നിത്തല


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പോറ്റിക്ക് കോണ്‍ഗ്രസുകാരുമായി ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ജനങ്ങള്‍ വിഡ്ഢികളല്ലെന്നും ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണെന്ന തന്റെ നിലപാട് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു. കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് എസ്‌ഐടിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ലെന്നും, സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാനാണ് സിബിഐ അന്വേഷണ ആവശ്യമെന്നും ചെന്നിത്തല വിശദീകരിച്ചു.

ജയിലില്‍ കഴിയുന്ന എന്‍. വാസുവിന്റെയും എ. പത്മകുമാറിന്റെയും കാര്യത്തില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്തതെന്ന് ചോദിച്ച ചെന്നിത്തല, മുഖ്യമന്ത്രി ഇതുവരെ ഇതുസംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് വിമര്‍ശിച്ചു. ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ കേസില്‍ ഉള്‍പ്പെട്ട ഉന്നതന്മാരുടെ പേരുകള്‍ പുറത്തുവരുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment