Thursday, July 23, 2026
Kerala News

കോടതി നിര്‍ദേശിച്ചാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ഏറ്റെടുക്കും; ഹൈക്കോടതിയെ നിലപാട് അറിയിക്കുമെന്ന് സിബിഐ

കോടതി നിര്‍ദേശിച്ചാല്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ഏറ്റെടുക്കും; ഹൈക്കോടതിയെ നിലപാട് അറിയിക്കുമെന്ന് സിബിഐ



കൊച്ചി: കോടതി നിര്‍ദേശിച്ചാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഇതുസംബന്ധിച്ച നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തുടരുകയാണ്. കേസില്‍ ഉടന്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. സ്വര്‍ണക്കൊള്ള കേരളത്തില്‍ മാത്രം ഒതുങ്ങുന്ന സംഭവമല്ലെന്നും, വിവിധ സംസ്ഥാനങ്ങളിലേക്ക് കേസിന്റെ ബന്ധം വ്യാപിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ എസ്ഐടിക്ക് അന്വേഷണത്തില്‍ പരിമിതിയുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്.

ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ ആസ്ഥാനമായ വ്യവസായി ഡി മണി എന്നറിയപ്പെടുന്നയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമാണെന്ന സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസിലെ ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യാനും, സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment