Thursday, July 23, 2026
Kerala News

നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താല്‍പര്യം; മത്സരിക്കില്ലെന്ന് കെ. മുരളീധരന്‍

 നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താല്‍പര്യം; മത്സരിക്കില്ലെന്ന് കെ. മുരളീധരന്‍




തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലേക്കാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും, മറ്റ് എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളോടായിരുന്നു മുരളീധരന്റെ പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രമാണെന്നും, താന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് എന്റെ താല്‍പര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് ആഗ്രഹം. മത്സരിക്കാന്‍ ഇച്ഛയില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയുള്ളത് പാര്‍ട്ടി പറയുന്ന പോലെ തന്നെയായിരിക്കും, മുരളീധരന്‍ വ്യക്തമാക്കി.

നിലവില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെന്നും, അവിടെ നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതൃത്വത്തെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment