നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമാണെന്നും ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി ഉര്‍വശി അനുസ്മരിച്ചു. ശ്രീനിവാസന്‍ ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണെന്നും, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്ത് പറയണമെന്ന് പോലും അറിയാത്തത്ര വേദനയിലാണെന്നും ഉര്‍വശി പറഞ്ഞു.
ശ്രീനിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ എപ്പോഴും നന്നായി ഇരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുപോലെ തന്നെ, ശ്രീനിയേട്ടന്‍ ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു എന്റെ ആഗ്രഹവും, ഉര്‍വശി പറഞ്ഞു. ഈ വിടവാങ്ങല്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയ്ക്ക് ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും, വലിയൊരു കലാകാരനെയാണ് നാം നഷ്ടപ്പെട്ടതെന്നും ഉര്‍വശി വ്യക്തമാക്കി. ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചുവെന്നും, തന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ പലതും ശ്രീനിവാസന്റെ സൃഷ്ടികളാണെന്നും നടി പറഞ്ഞു. അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല, എന്നാണ് ഉര്‍വശിയുടെ വാക്കുകള്‍.
Comments
No comments yet. Be the first to comment!
Leave a Comment