നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. മലയാളികള്‍ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്‍ ഇന്നും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച സൃഷ്ടികള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു, സണ്ണി ജോസഫ് പറഞ്ഞു.
മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിനേക്കാള്‍ ശക്തമായി സ്വയം വിമര്‍ശിക്കാനും, മറ്റുള്ളവരെ കളിയാക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം കളിയാക്കാനും തയ്യാറായ അപൂര്‍വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവനാസമ്പന്നനായ ഈ കലാകാരന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടുള്ള വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
Comments
No comments yet. Be the first to comment!
Leave a Comment