നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സൂപ്പര്‍താരം രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം തന്നെ അതീവമായി ഞെട്ടിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്ന കാലത്തെ ഓര്‍മകളും രജിനികാന്ത് പങ്കുവെച്ചു.
അദ്ദേഹം അതുല്യനായ നടനായിരുന്നു, അതിനൊപ്പം തന്നെ അത്രയേറെ നല്ല മനുഷ്യനും. മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു ശ്രീനിവാസന്‍, എന്നാണ് രജിനികാന്ത് പറഞ്ഞത്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലായിരുന്നു പഠിച്ചത്. മദ്രാസിലെ ഫിലിം ചേമ്പറിലാണ് ഇരുവരും സിനിമാപഠനം നടത്തിയത്. ഈ കാലഘട്ടത്തില്‍ ശ്രീനിവാസന്റെ സീനിയറായിരുന്നു രജിനികാന്ത്. മുന്‍പും പല അവസരങ്ങളിലും, രജിനികാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment