കൊച്ചി: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെറ്റയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോടതി നിര്‍ദേശം ഇല്ലാതെ ഗാനം നീക്കം ചെയ്യുന്നത് തെറ്റാണെന്നും, അത്തരമൊരു നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന തീരുമാനമാണ് പൊലീസ് കൈക്കൊണ്ടത്. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്തയക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍, അവയിലൊന്നിലും തുടര്‍നടപടികള്‍ ആവശ്യമായില്ലെന്ന നിലപാടിലേക്കാണ് സര്‍ക്കാരും പൊലീസും എത്തിയിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment