ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി.കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തേക്കുള്ള പരോളാണ് ജയില്‍വകുപ്പ് അനുവദിച്ചത്.
ജനുവരി 10നകം ജയിലില്‍ തിരിച്ചെത്തണമെന്ന കര്‍ശന നിര്‍ദേശവും പരോളിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരോള്‍ കാലയളവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശനം അനുവദനീയമല്ല. അതേസമയം, എറണാകുളം ജില്ല വിട്ട് പുറത്തേക്ക് പോകാനും രജീഷിന് അനുമതിയില്ല.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ടി.കെ രജീഷിന് അവസാനമായി പരോള്‍ അനുവദിച്ചത്. അന്ന് 30 ദിവസത്തേക്കായിരുന്നു ഇളവ്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയ രജീഷ് ഒന്നര മാസം ആയൂര്‍വേദ ചികിത്സയിലായിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment