കൊച്ചി: പൊലീസ് സ്റ്റേഷനില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ യുവതിയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.
നിലവില്‍ അരൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ജോലി ചെയ്തു വരികയായിരുന്ന പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്.
2024 ജൂണ്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിയതായിരുന്നു ഗര്‍ഭിണിയായ ഷൈമോള്‍. ഈ സമയത്ത് പ്രതാപചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയുണ്ട്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് മര്‍ദനമേറ്റതെന്ന് ഷൈമോള്‍ ആരോപിച്ചിരുന്നു. എന്നാല്‍, യുവതി സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു അന്ന് പൊലീസിന്റെ വാദം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ഈ വാദം പൊളിയുകയും ഉദ്യോഗസ്ഥനെതിരെ നടപടി കര്‍ശനമാക്കുകയും ചെയ്തത്.
Comments
No comments yet. Be the first to comment!
Leave a Comment