Friday, July 24, 2026
Kerala News

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൈസൂരു: മൈസൂരിന് സമീപം നഞ്ചന്‍ഗോഡില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു. ഇന്ന്  പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

ബസിനുള്ളിലുണ്ടായിരുന്ന നാല്പതിലേറെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ ഉടന്‍ തന്നെ ബസില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

എങ്കിലും, യാത്രക്കാരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണുകള്‍, മറ്റ് പ്രധാന രേഖകള്‍ എന്നിവ അപകടത്തില്‍ കത്തിനശിച്ചിട്ടുണ്ട്. ബസ് പൂര്‍ണ്ണമായും തീ വിഴുങ്ങി. അപകടത്തിന് പിന്നാലെ യാത്രക്കാരെ മറ്റ് ബസുകളിലായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment