തന്നെ വര്‍ഗീയവാദിയെന്നു പ്രചരിപ്പിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. താന്‍ മുസ്ലിം വിരോധിയാണെന്ന തരത്തിലുള്ള പ്രചാരണം ലീഗ് നടത്തുകയാണെന്നും, കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ് താന്‍ സഞ്ചരിക്കുന്നതെന്നും, തനിക്ക് ജാതിചിന്തയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍ ജാതി വിവേചനം ചൂണ്ടിക്കാണിക്കുകയും അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങുകയും ചെയ്യുന്നത് ജാതി പറയലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗ് ഒരു മലപ്പുറം പാര്‍ട്ടിയാണെന്നും, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മണി പവറും മസില്‍ പവറും ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും, അഹങ്കാരവും ദാര്‍ഷ്ട്യവും അവര്‍ക്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിനുള്ളില്‍ പോലും ആനുകൂല്യങ്ങള്‍ സമ്പന്നര്‍ക്കു മാത്രമാണെന്നും, കോളേജുകള്‍ ഉള്‍പ്പെടെ മുസ്ലിം സമൂഹത്തിലെ സമ്പന്നരുടെ ട്രസ്റ്റുകള്‍ക്കാണ് ലീഗ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണം കൈവിട്ട സമയത്ത് ലീഗ് നേതാക്കള്‍ തന്നെ സമീപിച്ച് വീണ്ടും ഒരുമിച്ച് പോകാമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ ലീഗിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അന്ന് തന്നെ താന്‍ വ്യക്തമാക്കിയിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment