Friday, July 24, 2026
Kerala News

അയ്യപ്പ ഭക്തിഗാനം പാരഡിയാക്കി സിപിഐഎമ്മും; മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് പാട്ട് ഇറക്കി

അയ്യപ്പ ഭക്തിഗാനം പാരഡിയാക്കി സിപിഐഎമ്മും; മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് പാട്ട് ഇറക്കി

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും. മലപ്പുറത്ത് താനാളൂര്‍ പഞ്ചായത്തിലെ 17 ആം വാര്‍ഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്. ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. നേതൃത്വത്തിന്റെ അറിവോടെ അല്ല പാട്ട് ഇറക്കിയതെന്നം സിപിഐഎം വിശദീകരണം. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷത്തിനായി ഒരുക്കിയ പാട്ടാണിത്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമകളാണ് ഇവിടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ 22 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു താനാളൂര്‍. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 24-ല്‍ 17 സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കെതിരേയും സമാനമായ പാരഡി ഗാനങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് എല്‍ഡിഎഫ് പറഞ്ഞു.





Related News

Comments

No comments yet. Be the first to comment!

Leave a Comment