Friday, July 24, 2026
Kerala News

കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: സിപിഒ നവാസിന് സസ്പെന്‍ഷന്‍

കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: സിപിഒ നവാസിന് സസ്പെന്‍ഷന്‍

കൊല്ലത്ത് നൈറ്റ് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പോലീസിന്റെ അന്തസിന് ഗുരുതരമായ കളങ്കം സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് നവാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങാനിറങ്ങിയപ്പോഴാണ് നവാസില്‍ നിന്ന് അതിക്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പ്രാഥമിക കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ ഇതിന് മുമ്പ് മറ്റ് പരാതികള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment