Friday, July 24, 2026
India News

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കും ആശ്വാസം; കുറ്റപത്രം തള്ളി കോടതി

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കും ആശ്വാസം; കുറ്റപത്രം തള്ളി കോടതി

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഡൽഹി കോടതിയിൽ നിന്ന് ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇരുവർക്കുമെതിരെ സമർപ്പിച്ച കുറ്റപത്രം റൗസ് അവന്യൂ കോടതി സ്വീകരിച്ചില്ല. ബിജെപി നേതാവിൻ്റെ പരാതിയെ തുടർന്നുള്ള ഈ കേസിൽ എഫ്ഐആർ ഇല്ലാത്തതിനാൽ പിഎംഎൽഎ പ്രകാരമുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്രമക്കേട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കലിലൂടെ ഗാന്ധി കുടുംബം 142 കോടി രൂപയുടെ ലാഭം നേടിയെന്നും 2000 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കി എന്നും ഇഡി ആരോപിച്ചു.

ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ വിഷയത്തിൽ ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഇഡിയുടെ വാദത്തിൽ ഇപ്പോൾ വിധി പറയുന്നത് വിവേകശൂന്യവുമാണ് എന്ന് കോടതി വ്യക്തമാക്കി. എങ്കിലും, ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പറഞ്ഞ ഇഡിക്ക് കേസിൽ അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment