രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പരിഗണനം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍, പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടില്ലെന്നും, മുമ്പ് ഉണ്ടായിരുന്ന ഒരു പോസ്റ്റ് കേസിന് ശേഷം മറ്റാരോ കുത്തിപ്പൊക്കിയതാണെന്നുമാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ അധിക്ഷേപ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്. ദീപ ജോസഫ് എന്ന പേരിലുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയാകുന്നു. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
Comments
No comments yet. Be the first to comment!
Leave a Comment