Friday, July 24, 2026
India News

കനത്ത പുകമഞ്ഞ്; ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനാപകടത്തില്‍ നാല് മരണം

കനത്ത പുകമഞ്ഞ്; ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനാപകടത്തില്‍ നാല് മരണം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന മേഖലയില്‍ തുടരുന്ന കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വന്‍ വാഹന അപകടം. പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാഴ്ച പരിധി തീരെ കുറഞ്ഞതാണ് നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാന്‍ കാരണമായത്. നാല് ബസുകളും നിരവധി കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചതോടെ അപകടത്തിന്റെ ആഘാതം വര്‍ദ്ധിച്ചു.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും ഗുരുതര വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തില്‍ കാഴ്ചക്കുറവ് പലയിടത്തും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈ-ഡല്‍ഹി എക്‌സ്പ്രസ് പാതയിലും സമാനമായ അപകടം സംഭവിച്ച് നാല് പേര്‍ മരണപ്പെട്ടിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment