ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ജോര്‍ദാനിലാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോര്‍ദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മോദിയുടെ ആദ്യത്തെ പൂര്‍ണ്ണ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ജോര്‍ദാനില്‍ വെച്ച് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. (നേരത്തെ 2018 ഫെബ്രുവരിയില്‍ പലസ്തീനിലേക്കുള്ള യാത്രാമധ്യേ മോദി ജോര്‍ദാന്‍ വഴി കടന്നുപോയിരുന്നു.)
തുടര്‍ന്ന് എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും എത്യോപ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഡിസംബര്‍ 17, 18 തീയതികളിലാണ് ഒമാന്‍ സന്ദര്‍ശനം. പ്രതിരോധം, വ്യാപാരം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവെക്കും. ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിക്കൊപ്പം ഒമാനില്‍ ഉണ്ടാകും.
Comments
No comments yet. Be the first to comment!
Leave a Comment