Friday, July 24, 2026
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍



തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സിപിഐഎമ്മിന്റെ ഭരണകാലത്ത് പീഡനങ്ങളും പ്രയാസങ്ങളും ഏറ്റുവാങ്ങിയിട്ടും ഐക്യ ജനാധിപത്യമുന്നണി അതിജീവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കള്ളക്കേസുകളും അക്രമങ്ങളും നേരിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വലിയ വിജയം നേടിയതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

പത്ത് വര്‍ഷത്തെ ഭരണത്തിന് പുറത്തുള്ള കാലയളവിന് ശേഷമുള്ള വിജയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 14 ഡിസിസികളും കോര്‍ കമ്മിറ്റികളും നടത്തിയ കഠിനാധ്വാനവും ത്യാഗവും ഈ വിജയത്തിന് അടിത്തറയായി. ഈ വിജയം സമ്മാനിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാറിനും വലിയ പങ്കുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇത്രയധികം വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് കൈമാറേണ്ട സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. തൃശ്ശൂരിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് നല്‍കപ്പെട്ടതിന് ഒരേയൊരു ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളോട് സ്വീകരിച്ച മൃദുസമീപനമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment