തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റതിനെത്തുടർന്ന് വടിവാൾ പ്രകടനവും ആക്രമണവും നടത്തിയ സംഭവത്തിൽ കണ്ണൂരിൽ അറുപതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (ശനിയാഴ്ച) വൈകിട്ട് പാറാട് നടന്ന അക്രമസംഭവങ്ങളിലാണ് നടപടി. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം.
2015 മുതൽ എൽഡിഎഫ് ഭരണത്തിലിരുന്ന പഞ്ചായത്ത് ഇത്തവണ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയതിനെ തുടർന്ന് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇവിടെയുണ്ടായ തർക്കത്തെ തുടർന്ന് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ പാറാട് ശരത്തിൻ്റെ നേതൃത്വത്തിലായിരുന്നു വടിവാളുമായുള്ള ആക്രമണം നടന്നത്.
പ്രകോപിതരായ സിപിഎം പ്രവർത്തകർ വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയും സമീപത്തെ വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ പ്രദേശത്ത് കല്ലേറും ബോംബേറും നടന്നതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment