Friday, July 24, 2026
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സണ്ണി ജോസഫ്



തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരും ഒന്നിച്ചിറങ്ങി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിജയം. സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ജനങ്ങള്‍ മനസ്സിലാക്കിയെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുടക്കത്തില്‍ തന്നെ തുറന്നുകാട്ടാന്‍ കഴിഞ്ഞതായും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് ലഭിച്ചതെന്നും ജയിക്കുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നുവെങ്കിലും അതിലധികം ജനപിന്തുണയാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ് ഈ ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment