തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചെങ്കോട്ട തകര്‍ത്ത് ബിജെപി ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നു. എല്‍ഡിഎഫിനെ പിന്നിലാക്കി നിലവില്‍ 50 വാര്‍ഡുകളില്‍ ബിജെപി മുന്നേറുകയാണ്. എല്‍ഡിഎഫ് 26 സീറ്റിലും യുഡിഎഫ് 19 സീറ്റിലും മുന്നേറ്റം നടത്തുന്നു. 50 സീറ്റുകളില്‍ മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപിക്ക് മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായ നിലയിലാണ്.
ഭരണം ഉറപ്പിക്കാന്‍ 51 സീറ്റുകള്‍ ലഭിക്കണമെന്നതിനാല്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബിജെപിക്ക് ഇനി ഏതാനും സീറ്റുകള്‍ മാത്രമാണ് ആവശ്യമായത്. ആകെ 101 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ നിലവിലെ കണക്കുപ്രകാരം എന്‍ഡിഎ 50, എല്‍ഡിഎഫ് 26, യുഡിഎഫ് 19, മറ്റു പാര്‍ട്ടികള്‍ 2 എന്ന നിലയിലാണ് വോട്ടുകള്‍.
മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ചരിത്രം കുറിച്ചുകൊണ്ടാണ് തലസ്ഥാന നഗരിയില്‍ മുന്നേറ്റം നടത്തുന്നത്. കോര്‍പ്പറേഷനില്‍ വിജയം ഉറപ്പായതിന്റെ സൂചനകളോടെ ബിജെപി ആഘോഷങ്ങള്‍ ആരംഭിച്ചു. ബിജെപി സ്ഥാനാര്‍ഥികളായ വി.വി. രാജേഷ്, ആര്‍. ശ്രീലേഖ എന്നിവരടക്കമുള്ള പ്രമുഖരുടെ വിജയം പ്രവര്‍ത്തകര്‍ ആഘോഷമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment