Friday, July 24, 2026
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം; ബിജെപി സീറ്റ് നിലനിര്‍ത്തി

 രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം; ബിജെപി സീറ്റ് നിലനിര്‍ത്തി

പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ഈ വാര്‍ഡില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫലമനുസരിച്ച് ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെയും ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തുള്ള റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാനാണെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

എന്നാല്‍, ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ച ഫെന്നി, പരാതിയില്‍ പറയുന്ന വ്യക്തിയെ തനിക്ക് അറിയുക പോലുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ക്രൂരമായ ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വരുമെന്ന് താന്‍ കരുതിയില്ലെന്നും ഫെന്നി നൈനാന്‍ പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയതും വാര്‍ത്തയായിരുന്നു. സംഭവബഹുലമായ പ്രചാരണത്തിനൊടുവിലാണ് ഈ വാര്‍ഡില്‍ യുഡിഎഫിന് സീറ്റ് നഷ്ടപ്പെടുകയും ബിജെപി നിലനിര്‍ത്തുകയും ചെയ്തത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment