തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. സംസ്ഥാനത്ത് ആകെ 73.69 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2,10,79,570 പേരാണ് ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) നേരിയ മുന്‍തൂക്കം നേടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇടത് മേധാവിത്വം തകര്‍ത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവും പ്രതീക്ഷിക്കുന്നു.
പ്രധാന കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തുടര്‍ച്ച ആര്‍ക്കെന്ന കാര്യത്തില്‍ വ്യക്തത വരും. കഴിഞ്ഞ ഒരു മാസത്തോളമായി നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ അന്തിമ ചിത്രം വ്യക്തമാകും.
Comments
No comments yet. Be the first to comment!
Leave a Comment