Friday, July 24, 2026
Kerala News

ശബരിമല സ്വര്‍ണകൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല; മേല്‍ക്കോടതിയെ സമീപിക്കാന്‍ നീക്കം

 ശബരിമല സ്വര്‍ണകൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല; മേല്‍ക്കോടതിയെ സമീപിക്കാന്‍ നീക്കം


ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമനുവദിക്കില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സ്വര്‍ണ കവര്‍ച്ചയില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന പ്രോസിക്യൂഷന്റെ നിലപാട് കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്മകുമാറിന്റെ നീക്കം തുടങ്ങിയിട്ടുണ്ട്.

ഈ മാസം 18 വരെ പത്മകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഡിസംബര്‍ 2-ന് പ്രത്യേക അന്വേഷണ സംഘം ജയിലില്‍ എത്തി പത്മകുമാറിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നുള്ള സ്വര്‍ണം കടത്തിയ കേസിലും അദ്ദേഹത്തെ പ്രതിചേര്‍ത്ത അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി.

പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നുള്ള സ്വര്‍ണം നീക്കിയതെന്നതിന് ലഭിച്ച തെളിവുകളെ തുടര്‍ന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment