Friday, July 24, 2026
Kerala News

ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎ കടുത്ത നടപടികളിലേക്ക്; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎ കടുത്ത നടപടികളിലേക്ക്; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


ഇന്‍ഡിഗോയില്‍ തുടരുന്ന പ്രവര്‍ത്തന പ്രതിസന്ധിയെ തുടര്‍ന്ന് ഡിജിസിഎ ശക്തമായ നടപടികളുമായി മുന്നോട്ട്. അടുത്തിടെ ഉണ്ടായ സര്‍വീസ് തടസ്സങ്ങളുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവര്‍ത്തനം എന്നീ മേഖലകളിലെ ചുമതലയുള്ള നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു.

ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് വീണ്ടും ഹാജരാകാനുണ്ട്. വിമാന സര്‍വീസുകളിലെ തടസ്സങ്ങളും നിലവിലെ സ്ഥിതിഗതികളും പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്‍പാകെയാണ് ഹാജരാക്കുന്നത്. പ്രതിസന്ധി നിയന്ത്രണം ചെയ്യേണ്ടതില്‍ വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ 50-ഓളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയം ഇടപെടല്‍ ശക്തമാക്കി മുന്നോട്ടുപോകുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment