Friday, July 24, 2026
Kerala News

പാസ്‌പോര്‍ട്ട് തിരികെ വേണം; അപേക്ഷ നല്‍കി ദിലീപ്

പാസ്‌പോര്‍ട്ട് തിരികെ വേണം; അപേക്ഷ നല്‍കി ദിലീപ്


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് അപേക്ഷ നല്‍കി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അദ്ദേഹം പാസ്പോര്‍ട്ട് മുമ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കേസില്‍ നിന്നും കുറ്റവിമുക്തനായതിന് പിന്നാലെ കോടതിയെ സമീപിക്കുന്ന ദിലീപിന്റെ ആദ്യ നീക്കമാണിത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. കോടതിയുടെ ഇന്നത്തെ മറ്റ് കേസുകള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും ശിക്ഷാവിധി പുറപ്പെടുവിക്കുക. 

പള്‍സര്‍ സുനിയടക്കം ആറുപേരും ജീവപര്യന്തം തടവ് ലഭിക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഏഴര വര്‍ഷത്തെ തടവ് അനുഭവിച്ചെന്ന കാര്യം പരിഗണിച്ച് ഇളവ് വേണമെന്നാവശ്യപ്പെടാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

20 വര്‍ഷം വരെ കഠിന തടവോ ജീവപര്യന്തമോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉള്‍പ്പെടെ പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment