Friday, July 24, 2026
Kerala News

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് മുഖ്യമന്ത്രിയാണ് ബിനാലെ ഉദ്ഘാടനം ചെയ്യുക.

ഫോർ ദി ടൈം ബീയിംഗ്(For the Time Being) എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തുക. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട്‌സ്‌പേസസും ചേർന്നാണ് പ്രദർശനങ്ങൾ ക്യുറേറ്റ് ചെയ്യുന്നത്.

സ്റ്റുഡന്റ്‌സ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലുമായി കൂടുതൽ ഗാലറികൾ ഇത്തവണയുണ്ട്. 2026 മാർച്ച് 31 വരെയാണ് ബിനാലെ നീണ്ടുനിൽക്കുക. ഉദ്ഘാടന ചടങ്ങിന് ശേഷം ഷഹബാസ് അമൻ, നേഹ നായർ, രശ്മി സതീഷ് എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും നടക്കും.

Related News

Comments

No comments yet. Be the first to comment!

Leave a Comment