Friday, July 24, 2026
Kerala News

30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് തലസ്ഥാന നഗരിയില്‍ തിരിതെളിയും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ചിലി സംവിധായകന്‍ പാബ്ലോ ലാറോയാണ് ഇത്തവണത്തെ മുഖ്യാതിഥി. പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് ചടങ്ങില്‍ വെച്ച് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.

എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന പലസ്തീന്‍ 36 ആണ് മേളയുടെ ഉദ്ഘാടന ചിത്രം.


Related News

Comments

No comments yet. Be the first to comment!

Leave a Comment