Friday, July 24, 2026
Kerala News

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി അടക്കം ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി അടക്കം ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍, ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ 11 മണിക്കാണ് കോടതി കേസ് പരിഗണിക്കുന്നത്. പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കേസില്‍ വിചാരണ നേരിട്ട പത്ത് പ്രതികളില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത്. ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുക. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment