തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്ന് നടന്‍ ജോയ് മാത്യു. ഇപ്പോഴത്തെ കാലത്ത് രാഷ്ട്രീയം ഒരു റിട്ടയര്‍മെന്റ് ലൈഫില്‍ ചെയ്യാവുന്ന പണി പോലെയാണെന്നും, തനിക്ക് ഇപ്പോള്‍ വേറെ ജോലികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റുണ്ടോ എന്ന് ആണ് ഞാന്‍ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോണ്‍ഗ്രസ് മേയര്‍ ആക്കാന്‍ ശ്രമിച്ചത്, അതില്‍ വിഎം വിനു പെട്ടുപോയി, എന്നും ജോയ് മാത്യു വിമര്‍ശിച്ചു.
അതിജീവിതയ്ക്കെതിരെ അടൂര്‍ പ്രകാശ് പറഞ്ഞത് അറിയാതെയാവാമെന്നും പിന്നീട് തിരുത്തിയതാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. ദിലീപ് കേസില്‍ മുഖ്യമന്ത്രിക്കുതന്നെ ആദ്യം തെറ്റ് പറ്റിയെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയല്ലേ, എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദിലീപ് അമ്മയിലേക്ക് തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടത് ദിലീപ് തന്നെയാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment