ഡിജിറ്റല്‍ സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സിലര്‍മാരുടെ നിയമനം സംബന്ധിച്ച വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയായി സുപ്രീംകോടതി നടപടിയെടുത്തു. മുഖ്യമന്ത്രി-ചാന്‍സിലര്‍ സമവായത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്, സ്ഥിരം വിസി നിയമനം സുപ്രീംകോടതി തന്നെ നിര്‍വഹിക്കുമെന്ന് കോടതി വ്യക്തമാക്കി.
വി.സി നിയമനത്തിനായി പേരുകള്‍ നിര്‍ദേശിച്ച ജസ്റ്റിസ് ദൂലിയ കമ്മിറ്റി ശുപാര്‍ശകള്‍ നിലവില്‍ നടപ്പിലാകാതെ തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയും ചാന്‍സിലറും തമ്മില്‍ കത്തുകള്‍ കൈമാറുന്നതിനു പുറമേ പുരോഗതി ഒന്നും സംഭവിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.
നിലവിലെ സാഹചര്യം പരിഗണിച്ച്, ജസ്റ്റിസ് ദൂലിയ കമ്മിറ്റിയോട് മുഖ്യമന്ത്രിയുടെ കത്തും ചാന്‍സിലറുടെ മറുപടിയും വീണ്ടും പരിശോധിച്ച് ഓരോ സര്‍വകലാശാലക്കും ഒരു വീതം പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിശദമായ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി.
ഓരോ സര്‍വകലാശാലയ്ക്കും മുന്‍ഗണനാക്രമത്തില്‍ ഒരു പേരാണ് നിര്‍ദേശിക്കേണ്ടത്. റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം. വിഷയം വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment