രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാതി വെല്‍ ഡ്രാഫ്റ്റഡ് ആയതില്‍ ഒരു തെറ്റുമില്ലെന്നും, അങ്ങനെ തന്നെയാണ് നിയമപരമായി പരാതി നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും, കാര്യങ്ങള്‍ നിയമപരമായി മുന്നോട്ട് പോകേണ്ടതാണെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ പ്രവര്‍ത്തിച്ചതാണെന്നും അത് ആസൂത്രിതമാണെന്നും സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് തന്നെ അദ്ദേഹം രാവിലെ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍, സണ്ണി ജോസഫിന്റെ വിലയിരുത്തലിനെ നിഷേധിച്ച് വിഡി സതീശന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം പരാതിയെ കുറിച്ച് രണ്ടു വ്യത്യസ്ത നിലപാടുകളിലാണെന്നത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment