Friday, July 24, 2026
Kerala News

മുഖ്യമന്ത്രി നടത്തിയ സ്ത്രീലമ്പടന്‍ പരാമര്‍ശങ്ങള്‍ക്ക് കനത്ത മറുപടിയുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി നടത്തിയ സ്ത്രീലമ്പടന്‍ പരാമര്‍ശങ്ങള്‍ക്ക് കനത്ത മറുപടിയുമായി രമേശ് ചെന്നിത്തല



രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് വിശേഷിപ്പിച്ച് കടുത്ത വിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടു ആഴ്ച കൈവശം വെച്ചിട്ടാണ് മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

സിപിഎമ്മിനുള്ളിലെ സ്ത്രീലമ്പടന്മാരെ ആദ്യം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനക്കേസുകളില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും, സ്വന്തം പാര്‍ട്ടിക്കാരാവുമ്പോള്‍ പരാതികള്‍ അലമാരയില്‍ ഒളിപ്പിക്കുകയാണ് പതിവെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണോ എന്ന് കോടതി പരിശോധിക്കട്ടെയെന്നും, ഒരു കേസും മറച്ചുവയ്ക്കാതെ നിയമം തന്റെ പാതയില്‍ പോകേണ്ടതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? കൂടുതല്‍ പറയിപ്പിക്കരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment