Friday, July 24, 2026
Kerala News

ശബരിമല മണ്ഡല പൂജ: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിച്ചു

ശബരിമല മണ്ഡല പൂജ: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് (ഡിസംബര്‍ 11) വൈകുന്നേരം 5 മണി മുതല്‍ ആരംഭിച്ചു. ഡിസംബര്‍ 26, 27 തീയതികളിലെ ദര്‍ശനത്തിനുള്ള സ്ലോട്ടുകളാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.  ഡിസംബര്‍ 26 ന് മുപ്പതിനായിരം പേര്‍ക്കും ഡിസംബര്‍ 27 ന് 35,000 പേര്‍ക്കും അവസരം ലഭിക്കും. സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം ഈ ദിവസങ്ങളില്‍ അനുവദിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്.

തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശനം ഉറപ്പാക്കുന്നതിനും, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളില്‍ തന്നെ ദര്‍ശനത്തിനെത്താന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ് നായര്‍ ഐഎഎസ് അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, വയോധികര്‍, ചെറിയ കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ട് വഴി സന്നിധാനത്തെത്താന്‍ ശ്രദ്ധിക്കണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു. കാനനപാതയിലെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം.


Related News

Comments

No comments yet. Be the first to comment!

Leave a Comment