Friday, July 24, 2026
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി
തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 47 നഗരസഭകള്‍, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെ തുടരും. രാവിലെ 6 മണിക്ക് മോക്ക് പോളിങ് നടന്നു. 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 1,53,37,176 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ വോട്ടു ചെയ്യുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ സജ്ജമാക്കുകയും പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങളടക്കമുള്ള സാമഗ്രികളുമായി എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഏഴ് ജില്ലകളിലായി 2106 പ്രശ്നബാധിത ബൂത്തുകളും 18 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍ (1025) ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അധിക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ 14 വാര്‍ഡുകളിലും കാസര്‍കോട് രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment