Friday, July 24, 2026
Kerala News

ദിലീപിന്റെ തിരിച്ചെടുക്കല്‍: സിനിമാ സംഘടനകളില്‍ അഭിപ്രായവ്യത്യാസം

 ദിലീപിന്റെ തിരിച്ചെടുക്കല്‍: സിനിമാ സംഘടനകളില്‍ അഭിപ്രായവ്യത്യാസം


നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കുന്നതിനെതിരെ  അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ദിലീപിനെ സ്വാഗതം ചെയ്യുന്നതിനുള്ള ചില സംഘടനകളുടെ അമിത ആവേശം പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവെച്ചിരുന്നു.

ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ സംഘടനകളിലെ ഒരു വിഭാഗം തുറന്ന എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. താരസംഘടനകളിലും നിര്‍മാതാക്കളുടെയും സംഘടനകളിലും സ്വാധീനമുള്ള അംഗമായിരുന്ന ദിലീപിനെ, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ശക്തമായ പൊതുസമ്മര്‍ദ്ദത്തിലാണ് മുന്‍കാലത്ത് നീക്കം ചെയ്തത്.

ഇപ്പോള്‍, പ്രോസിക്യൂഷന്‍ തന്നെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, ഇത്രയും വേഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗത്തിന് അതൃപ്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment