കേരളത്തിലെ സാങ്കേതിക സര്‍വകലാശാലകളിലെ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ച സമവായമാകാതെ പരാജയപ്പെട്ടു. സുപ്രീം കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കെയാണ് മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
വിസി നിയമനത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമിതി നല്‍കിയ പേരുകളില്‍ താന്‍ തിരഞ്ഞെടുത്തവരെ തന്നെ നിയമിക്കണം എന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു. വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരെ അറിയിച്ചതായാണ് വിവരം.
സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമനം സുപ്രീം കോടതി തന്നെ നടത്തേണ്ടിവരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, ചര്‍ച്ച പരാജയപ്പെട്ടത് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരുപോലെ തിരിച്ചടിയാണ്. ചീഫ് ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഡിസംബര്‍ 11-നുള്ളില്‍ വിസി നിയമനത്തില്‍ സമവായം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിനായി സുപ്രീം കോടതി മുന്‍ ജഡ്ജി സുധാന്‍ഷു ധൂലിയയുടെ അധ്യക്ഷതയിലുള്ള സമിതി നല്‍കിയ പേരുകളാണ് തര്‍ക്കത്തിന് ആധാരം. മുഖ്യമന്ത്രി നല്‍കിയ പട്ടികയിലെ പേരുകള്‍ പരിഗണിക്കാതെ ഗവര്‍ണര്‍ മറ്റ് പേരുകള്‍ക്ക് വേണ്ടി വാദിച്ചതാണ് തര്‍ക്കം രൂക്ഷമാക്കിയത്.
Comments
No comments yet. Be the first to comment!
Leave a Comment