Friday, July 24, 2026
Kerala News

അടൂര്‍ പ്രകാശിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് കെ. മുരളീധരന്‍

അടൂര്‍ പ്രകാശിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന് കെ. മുരളീധരന്‍



തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ നടത്തിയ പ്രതികരണം നിരുത്തരവാദപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വിമര്‍ശിച്ചു. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയായി അടൂര്‍ പ്രകാശ ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന എതിര്‍പ്പാര്‍ട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കിയതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് യോഗം വിളിക്കേണ്ടത് കണ്‍വീനറുടെ ചുമതലയാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനുള്ള അധികാരം കെപിസിസി പ്രസിഡന്റിനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിനെ കുറിച്ചുള്ള നിലപാട് കെപിസിസി പ്രസിഡന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന പോളിങ്ങിനെ ബാധിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണം. വഞ്ചിയൂര്‍ മേഖലയില്‍ അവസാന ദിവസം ചേര്‍ത്ത ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ സമയം അനുവദിച്ചില്ലെന്നും, കഴിഞ്ഞ തവണ വോട്ട് ചെയ്ത പലര്‍ക്കും ഇത്തവണ വോട്ട് ഇല്ലാതിരുന്നതും ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment