ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായതോടെ, പ്രതിഷേധിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഫെഫ്ക അംഗത്വം രാജിവെച്ചു. സംഘടനകള്‍ കോടതിവിധിയെ അന്തിമ വിധി എന്ന നിലയില്‍ കാണുന്നതിനെതിരെ രൂക്ഷപ്രതിക്ഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രാജിയെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും അവര്‍ തുറന്നുപറഞ്ഞു.
ദിലീപ് നിരപരാധിയാണെന്ന് അന്തിമമായി പറയേണ്ടത് സുപ്രീം കോടതിയാണെന്നും, ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത് താഴ്ന്ന കോടതിയാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. അതിജീവിതയോട് സംസാരിക്കാന്‍ പോലും സംഘടനകള്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു.
ബി. ഉണ്ണിക്കൃഷ്ണന്‍ ദിലീപ് അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുമെന്ന പരസ്യ പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ഇത് സാങ്കേതികമായും ധാര്‍മ്മികമായും ഗുരുതരമായ തെറ്റാണെന്ന നിലപാടിലാണ് അവര്‍.
വിധി പ്രസ്താവിച്ച സമയത്ത് താന്‍ അതിജീവിതയോടൊപ്പമുണ്ടായിരുന്നു എന്നും, കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം അവര്‍ അനുഭവിച്ച വേദനകള്‍ നേരിട്ട് കണ്ട വ്യക്തിയാണ് താന്‍ എന്നും ഭാഗ്യലക്ഷ്മി വികാരാധീനമായി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment